ഉയർന്ന തസ്തികകളിൽ പി.എസ്​.സി എഴുത്തുപരീക്ഷക്ക്​

തിരുവനന്തപുരം: ബി​രു​ദം യോ​ഗ്യ​ത​യാ​യ ഉ​യ​ർ​ന്ന ത​സ്തി​ക​ക​ളി​ൽ പ്ര​ധാ​ന​പ​രീ​ക്ഷ​ക​ൾ വി​വ​ര​ണാ​ത്​​മ​ക​മാ​ക്കു​മെ​ന്ന്​ പി.​എ​സ്.​സി ചെ​യ​ർ​മാ​ൻ എം.​കെ സ​ക്കീ​ർ. വിരമിക്കുന്നതിന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ വാ​ർ​ത്താ​ സമ്മേ​ള​ന​ത്തി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പ്രി​ലി​മി​ന​റി​ക്ക്​ ശേ​ഷം ന​ട​ത്തു​ന്ന മു​ഖ്യ പ​രീ​ക്ഷ​യാ​ണ്​ ഈ ​രീ​തി​യി​ലേ​ക്ക്​ മാ​റ്റു​ക.

ആ​ദ്യ​ഘ​ട്ടം സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സി​സ്റ്റ​ന്‍റ്​ പോ​ലു​ള്ള ത​സ്തി​ക​ളി​ലാ​വും എ​ഴു​ത്തു​പ​രീ​ക്ഷ. നി​ല​വി​ൽ കെ.​എ.​എ​സ്, കോ​ള​ജ് അ​ധ്യാ​പ​ക ത​സ്‌​തി​ക എ​ന്നി​വ എ​ഴു​ത്തു​പ​രീ​ക്ഷ രീ​തി​യി​ലാ​ണ്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളുടെ​ ഭാ​ഷാ നൈ​പു​ണ്യം, വി​ഷ​യ​ത്തെ​ക്കു​റി​ച്ചുള്ള അ​റി​വ്​ തുടങ്ങി​യ​വ ബോ​ധ്യ​പ്പെ​ടാ​നാ​ണി​ത്. ഇ​ത്ത​രം ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​നി​ന്ന്​ വി​ര​മി​ച്ച അ​ധ്യാ​പ​ക​രു​ടെ സേ​വ​നം പ്രയോ​ജ​ന​പ്പെ​ടു​ത്തും.

50 ശതമാനം പരീക്ഷകൾ ഇനി ഓൺലൈനായി നടത്തും. ഓരോ തസ്തികയ്ക്കും ആവശ്യപ്പെടുന്ന വിദ്യാഭ്യാസ യോഗ്യതയുടെ തത്തുല്യമായ യോഗ്യത യു.ജി.സി അംഗീകാരമുള്ളതാണെങ്കിൽ അവ പ്രൊഫൈലിൽ ചേർക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്കും മക്കൾക്കും മത്സ്യഫെഡിൽ ജോലി നൽകാൻ തസ്‌തിക സൃഷ്ടിച്ച് നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.