പുതുച്ചേരി ബജറ്റ് ; വീട്ടമ്മമാർക്ക് മാസം 1000 രൂപ സഹായധനം
മയ്യഴി: വീട്ടമ്മമാർക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായം നൽകുമെന്ന് പുതുച്ചേരി സർക്കാർ പ്രഖ്യാപിച്ചു. സർക്കാരിൽ നിന്ന് മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിക്കാത്ത ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 21-നും 55-നും ഇടയിൽ പ്രായമുള്ള വീട്ടമ്മമാർക്കാണ് മുഖ്യമന്ത്രി എൻ.രംഗസ്വാമി അവതരിപ്പിച്ച ബജറ്റിൽ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്.
സർക്കാർ എയ്ഡഡ് സ്കൂളുകളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് സൈക്കിളും പ്രഖ്യാപിച്ചു.
കാരയ്ക്കൽ തുറമുഖത്ത് നിന്ന് ശ്രീലങ്കയിലെ കങ്കേശന്തുറൈ തുറമുഖത്തേക്ക് ഫെറി സർവീസ് ആരംഭിക്കുമെന്നും ചരക്ക് സർവീസ് ആരംഭിക്കുന്നതിനായി പുതുച്ചേരി തുറമുഖം വികസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.