മദ്യപിച്ചെത്തിയതിനാൽ പഞ്ചാബ് മുഖ്യമന്ത്രിയെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടെന്ന് പ്രതിപക്ഷം

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ മദ്യപിച്ച് ലക്കുകെട്ട് വന്നതിനാൽ വിമാനത്താവളത്തിൽ നിന്ന് ഇറക്കിവിട്ടതായി പ്രതിപക്ഷം ആരോപിക്കുന്നു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പഞ്ചാബിലെ ഭരണകക്ഷിയായ എഎപി പ്രതികരിച്ചു.

മദ്യലഹരിയിലായിരുന്നതിനാലാണ് ലുഫ്താൻസ വിമാനത്തിൽ നിന്ന് ഭഗവന്ത് മാനെ ഇറക്കിയതെന്ന് ശിരോമണി അകാലിദൾ (എസ്എഡി) നേതാവ് സുഖ്ബീർ സിംഗ് ബാദൽ ആരോപിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ ലുഫ്താൻസ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടത് നടക്കാൻ പോലും കഴിയാത്തവിധം മദ്യപിച്ചിരുന്നതിനാലാണ് എന്ന് സഹയാത്രികരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. 

ഇതേതുടർന്ന് വിമാനം 4 മണിക്കൂർ വൈകി. ഇതേതുടർന്ന് ആം ആദ്മി പാർട്ടിയുടെ ദേശീയതല യോഗത്തിൽ പങ്കെടുക്കാൻ ഭഗവന്ത് മാന് സാധിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.  ലോകമെമ്പാടുമുള്ള പഞ്ചാബികളെ ഈ റിപ്പോർട്ടുകൾ ലജ്ജിപ്പിക്കുന്നുവെന്ന് അകാലിദൾ (എസ്എഡി) നേതാവ് സുഖ്ബീർ സിംഗ് ബാദൽ ട്വീറ്റ് ചെയ്തു.