മാലിന്യത്തില്‍ നിന്ന് 298,937 കിലോവാട്ട് ഊര്‍ജം ഉല്‍പ്പാദിപ്പിച്ച് ഖത്തര്‍

ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, ഖരമാലിന്യ പുനരുപയോഗ പദ്ധതി ലോകകപ്പിന്‍റെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ 298,937 കിലോവാട്ട് ഊർജ്ജം ഉത്പാദിപ്പിച്ചു. സുസ്ഥിര വികസനം കൈവരിക്കുന്നതിനും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഖരമാലിന്യ പുനരുപയോഗ പദ്ധതിയെന്ന് മാലിന്യ സംസ്കരണ വകുപ്പ് ഡയറക്ടർ ഹമദ് ജാസിം അല്‍ ബഹാര്‍ പറഞ്ഞു.

പദ്ധതിക്കാവശ്യമായ 1,103 ടൺ അടിസ്ഥാന അസംസ്കൃത വസ്തുക്കൾ ദേശീയ പുനരുപയോഗ ഫാക്ടറികൾക്ക് വിതരണം ചെയ്യുന്നതിന് ടൂർണമെന്‍റ് സംഭാവന നൽകി. കാര്‍ഡ്‌ബോര്‍ഡ്, പ്ലാസ്റ്റിക്, മെറ്റല്‍, ഗ്ലാസ് വസ്തുക്കള്‍ തുടങ്ങിയ പദ്ധതിക്ക് ആവശ്യമായ 1,103 ടണ്‍ അടിസ്ഥാന അസംസ്‌കൃത വസ്തുക്കള്‍ നല്‍കാന്‍ ദേശീയ റീസൈക്ലിംഗ് ഫാക്ടറികള്‍ക്ക് കഴിഞ്ഞു.