ഖത്തറിൽ ഡിസംബർ 7 മുതൽ 10 വരെ മഴയ്ക്ക് സാധ്യത
ഡിസംബർ ഏഴ് ബുധനാഴ്ച മുതൽ ഡിസംബർ 10 ശനിയാഴ്ച വരെ ഖത്തറിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഇടവിട്ട സമയങ്ങളിൽ വ്യത്യസ്ത തീവ്രതയിൽ മഴ പെയ്യാനുള്ള സാധ്യതയുമുണ്ട്. അതേസമയം, ഇത് ചില സമയങ്ങളിൽ ഇടിമിന്നലായി മാറാം.
ഈ കാലയളവിൽ, ആറ് മുതൽ 16 നോട്ട് വേഗതയിൽ തെക്ക് കിഴക്ക് നിന്ന് വടക്കുകിഴക്കൻ ഭാഗത്തേക്ക് കാറ്റ് വീശും. ചില സമയങ്ങളിൽ, ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം 25 നോട്ട് വരെ ഉയരാനും സാധ്യതയുണ്ട്. ഡിസംബർ 10 ശനിയാഴ്ച കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്നതിനാൽ താപനില കുറയാൻ സാധ്യതയുണ്ട്.
കാലാവസ്ഥയിലെ തുടർന്നുള്ള വ്യതിയാനം അൽ-മർബഅന്നി സീസണുമായി പൊരുത്തപ്പെടുന്നു. ഇത് ഏകദേശം 40 ദിവസം നീണ്ടുനിൽക്കുന്നു.