ലോകത്തിലെ ഏറ്റവും വലിയ ക്യാന്‍വാസ് പെയ്ന്റിങ്ങ് ഖത്തറിന് സ്വന്തം
ഖത്തർ: ലോകത്തിലെ ഏറ്റവും വലിയ ക്യാന്‍വാസ് പെയ്ന്റിങ്ങിനുള്ള റെക്കോർഡ് ഖത്തറിന്. ഇറാനിയന്‍ ആര്‍ട്ടിസ്റ്റ് ഇമാദ് അല്‍ സലേഹി വരച്ച ഈ പെയ്ന്റിങ്ങിന് ഒരു ഫുട്‌ബോള്‍ പിച്ചിന്റെ വലുപ്പമുണ്ട്. 9,652 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന ക്യാന്‍വാസിലാണ് പെയ്ന്‍റിങ്ങ്.
ലോകത്തിലെ ഏറ്റവും വലിയ കായിക-സാംസ്‌കാരിക പെയ്ന്‍റിങ്ങാണിത്. ‘ഒരു ബോളിന്റെ കഥ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 1930 മുതൽ 2022 വരെയുള്ള ഫിഫ ലോകകപ്പിന്‍റെ ചരിത്രമാണ് ചിത്രം പറയുന്നത്. 3,000 ലിറ്റർ പെയിന്‍റും 150 ബ്രഷും ചിത്രത്തിനായി ഉപയോഗിച്ചു.
ഇത് പൂർത്തിയാക്കാൻ 5 മാസത്തിലധികം ദിവസം 14-18 മണിക്കൂറാണ് വേണ്ടി വന്നത്. 10,000-ലധികം മുഖങ്ങൾ ചിത്രത്തിൽ വരച്ചിട്ടുണ്ട്. സാഷ ജാഫ്രി എന്ന ആര്‍ട്ടിസ്റ്റിന്റെ ലോകത്തിലെ ഏറ്റവും വലിയ ക്യാന്‍വാസ് പെയ്ന്റിങ്ങെന്ന (1,595.76 ചതുരശ്ര മീറ്റര്‍) റെക്കോര്‍ഡ് ഭേദിച്ചാണ് ഇറാനിയന്‍ ആര്‍ട്ടിസ്റ്റായ ഇമാദ് പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയത്.