ഖത്തർ കാലാവസ്ഥ ; രാജ്യത്ത് വടക്ക് പടിഞ്ഞാറന്‍ കാറ്റിന് സാധ്യത

ദോഹ: വരുന്ന വെള്ളിയാഴ്ച (ജൂൺ 10) മുതൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അടുത്തയാഴ്ച ആദ്യം മുതൽ കാറ്റ് 38 നോട്ടിക്കൽ മൈൽ വരെ വീശുന്നത് തുടരും. തുറസ്സായ പ്രദേശങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ ദൃശ്യത 2 കിലോമീറ്ററോ അതിൽ കുറവോ ആകാമെന്ന് റിപ്പോർട്ടിൽ പറയുന്നു. കടൽ തിരമാലകൾ 5-8 അടി മുതൽ 13 അടി വരെ ഉയരാം. എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഏറ്റവും പുതിയ വിവരങ്ങൾ ഔദ്യോഗിക പേജുകളിലൂടെ പുറത്തു വിടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.