ഖത്തർ ലോകകപ്പ്; ഹയ്യ കാർഡിനായി അപേക്ഷിച്ചത് 75% ടിക്കറ്റ് ഉടമകൾ

ദോഹ: ലോകകപ്പ് ടിക്കറ്റ് ഉടമകളിൽ 75% പേർ ഹയ്യ കാർഡിന് അപേക്ഷ നൽകിയതായി അധികൃതർ. ഈ വർഷത്തെ ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ആരാധകരെ സഹായിക്കുന്നതിനായി, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി 2 ഹയ്യ കാർഡ് സേവന കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. നിലവിൽ പ്രതിദിനം 4,000 മുതൽ 5,000 വരെ കാർഡുകൾ അച്ചടിക്കുന്നുണ്ട്. നവംബർ 1 മുതൽ അന്താരാഷ്ട്ര ആരാധകർ രാജ്യത്ത് എത്തിത്തുടങ്ങുന്നതിനാൽ എണ്ണം കൂടുമെന്നും അധികൃതർ പറഞ്ഞു.

ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്‍ററിൽ അടുത്തിടെ ആരംഭിച്ച ഹയ്യ കാർഡ് സർവീസ് സെന്‍ററിന് 5 മിനിറ്റിനുള്ളിൽ 40 കാർഡുകൾ നൽകാനുള്ള ശേഷിയുണ്ടെന്നും ഇത് ഉടൻ തന്നെ 80 കാർഡുകളായി ഉയർത്തുമെന്നും അധികൃതർ അറിയിച്ചു.