വംശീയ അധിക്ഷേപം ലീഗ് ശൈലിയല്ലെന്ന് സാദിഖലി തങ്ങൾ
കോഴിക്കോട്: മുൻ മന്ത്രിയും എം.എൽ.എയുമായ എം..എം. മണിയെ നിറത്തിന്റെ പേരിൽ അവഹേളിച്ച് സംസാരിച്ച പി.കെ. ബഷീർ എം.എൽ.എക്ക് മുസ്ലിം ലീഗ് താക്കീത് നൽകി. വംശീയാധിക്ഷേപം നടത്തിയത് ലീഗ് ശൈലിയല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
നേതാക്കളും പ്രവർത്തകരും വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കണം. ഈ വിഷയത്തിൽ ബഷീറിന് താക്കീത് നൽകിയതായി സാദിഖലി തങ്ങൾ പറഞ്ഞു. പി.കെ ബഷീർ എം.എൽ.എ നടത്തിയ വംശീയ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ലീഗിന്റെ നീക്കം.
ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത കെ.എൻ.എ ഖാദറിനെയും സാദിഖലി തങ്ങൾ വിമർശിച്ചു. എവിടേക്കും കയറിച്ചെല്ലേണ്ടതില്ലെന്ന് തങ്ങള്‍ പറഞ്ഞു.