രാഘവ ലോറൻസും എസ് ജെ സൂര്യയും ഒന്നിക്കുന്നു; ‘ജി​ഗർതണ്ട ഡബിൾ എക്സ്’ ടീസർ പുറത്ത്

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ജിഗർത്തണ്ട ഡബിൾ എക്സ് എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. എസ് ജെ സൂര്യ, രാഘവ ലോറൻസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരും തമ്മിലുള്ള മാസ് രംഗങ്ങൾ ഉൾക്കൊള്ളുന്ന ടീസർ ഇതിനകം തന്നെ വളരെയധികം ശ്രദ്ധ നേടിക്കഴിഞ്ഞു. 

ടീസറിൽ സൂര്യ ഒരു ഒറ്റപ്പെട്ട സ്ഥലത്ത് ഒരു കുടിലിന് മുന്നിലേക്ക് നടന്നുവരുന്നത് കാണാം. സൂര്യ മൗത്ത് ഓർഗൻ പ്ലേ ചെയ്യുന്ന പശ്ചാത്തലത്തിൽ ആലയില്‍ ഒരു ആയുധം നിർമ്മിക്കുന്ന സ്ക്രീനിൽ രാഘവ പ്രത്യക്ഷപ്പെടുന്നു. തോക്കുമായി കുടിലിൽ നിന്ന് പുറത്തേക്ക് വരുന്ന ലോറൻസിന് നേരെ സൂര്യ സൈന്യത്തിന്‍റെയും പോലീസിന്‍റെയും ഒരു സംഘത്തെ അയയ്ക്കുന്നത് വീഡിയോയിൽ കാണാം. എന്നിരുന്നാലും, തീയേറ്ററുകളിൽ ആവേശം നിറയ്ക്കാൻ പോകുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ടീസർ വാഗ്ദാനം ചെയ്യുന്നത്.

സന്തോഷ് നാരായണനാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. മധുരയാണ് പ്രധാന ലൊക്കേഷൻ എന്നാണ് വിവരം.