സൈന്യം പോരാടുമ്പോൾ രാഹുൽ ചൈനീസ് ഉദ്യോഗസ്ഥരുമായി സൂപ്പ് കഴിച്ചു; വിമർശിച്ച് കേന്ദ്രമന്ത്രി
ന്യൂഡൽഹി: ചൈന യുദ്ധത്തിന് തയ്യാറെടുക്കുമ്പോൾ ഇന്ത്യൻ സർക്കാർ ഉറങ്ങുകയാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശം രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. സത്യം പറഞ്ഞാണ് രാഷ്ട്രീയം നടത്തേണ്ടതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും സൈന്യത്തിൽ വിശ്വാസമില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.
ദോക്‌ലായില്‍ ഇന്ത്യൻ സൈന്യം യുദ്ധം ചെയ്യുമ്പോൾ രാഹുൽ ചൈനീസ് ഉദ്യോഗസ്ഥരുമായി സൂപ്പ് കഴിച്ചു. സൈന്യത്തെ ശക്തിപ്പെടുത്താൻ യുപിഎ സർക്കാർ എന്തു ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു. ദേശീയ സുരക്ഷ ആശങ്കാജനകമായ സ്ഥിതിയിലാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പറഞ്ഞു.