രാഹുൽ ഗാന്ധി വയനാട്ടിൽ; ജില്ലയിൽ വൻ സുരക്ഷ
കൽപറ്റ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി എത്തി. കണ്ണൂർ വിമാനത്താവളത്തിൽ രാവിലെ 8:45നാണ് എത്തിയത്. എകെജി സെന്ററിനു നേരെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിൽ വിമാനത്താവളത്തിലും രാഹുലിന്റെ പരിപാടി നടക്കുന്ന സ്ഥലങ്ങളിലും പൊലീസ് വൻ സുരക്ഷ ക്രമീകരിച്ചിട്ടുണ്ട്.
മാനന്തവാടി ഒണ്ടയങ്ങാടിയിൽ നടക്കുന്ന ഫാര്‍മേഴ്‌സ് ബാങ്ക് കെട്ടിട്ടത്തിന്റെ ഉദ്ഘാടനമാണ് വയനാട് ജില്ലയിലെ ആദ്യപരിപാടി. തുടര്‍ന്ന് കലക്ടറേറ്റില്‍ നടക്കുന്ന ദിശ മീറ്റിങ്ങിലും എംപി ഫണ്ട് അവലോകനയോഗത്തിലും പങ്കെടുക്കും. ബഫർസോൺ പ്രഖ്യാപനത്തിനെതിരെ ബത്തേരി ഗാന്ധി സ്‌ക്വയറിൽ നാലു മണിക്ക് നടക്കുന്ന ബഹുജന സംഗമത്തിൽ യുഡിഎഫ് എംഎൽഎമാരും എംപിമാരും രാഹുലിനൊപ്പം പങ്കെടുക്കും.