‘രാഹുൽ പാൻ ഇന്ത്യ അപ്പീലുള്ള നേതാവ് ; പകരം വെക്കാൻ ആരുണ്ട്’

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയ്ക്കെതിരെ വിമർശനം രൂക്ഷമാകുന്നതിനിടെ മുതിർന്ന നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ രാഹുൽ ഗാന്ധിയെ പിന്തുണച്ച് രംഗത്തെത്തി. രാഹുൽ ഗാന്ധി പാൻ ഇന്ത്യ അപ്പീലുള്ള നേതാവാണെന്നും പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹത്തിന് മേൽ സമ്മർദ്ദം ചെലുത്തുമെന്നും ഖാർഗെ പറഞ്ഞു.

കോൺഗ്രസിനെ നയിക്കാൻ കഴിവുള്ള ഒരു നേതാവ് രാജ്യത്തുടനീളം അറിയപ്പെടുന്ന ആളായിരിക്കണം. കശ്മീർ മുതൽ കന്യാകുമാരി വരെയും പശ്ചിമ ബംഗാൾ മുതൽ ഗുജറാത്ത് വരെയും വലിയ പിന്തുണയും സ്വാധീനവുമുള്ള വ്യക്തിയായിരിക്കണം. കോൺഗ്രസ് പാർട്ടിക്ക് മുഴുവൻ സ്വീകാര്യനായ വ്യക്തിയായിരിക്കണം അദ്ദേഹം. രാഹുൽ ഗാന്ധിയല്ലാതെ കോൺഗ്രസിൽ അത്തരമൊരു നേതാവ് ഇല്ലെന്നും ഖാർഗെ പറഞ്ഞു.