രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവം; നടപടി ജനാധിപത്യത്തിന് നിരക്കാത്തതെന്ന് കാനം
രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തകർത്ത സംഭവത്തിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
പാർട്ടി ഓഫീസുകൾ അടിച്ചുതകര്‍ത്തല്ല രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. നടപടി ജനാധിപത്യത്തിന് നിരക്കാത്തതാണ്. അതത് രാഷ്ട്രീയ പാർട്ടികളും അതത് പ്രസ്ഥാനങ്ങളും സ്വയം നിയന്ത്രിക്കണം. ഉപദേശിച്ച് മറ്റാർക്കും നന്നാക്കാൻ കഴിയില്ലെന്നും കാനം പറഞ്ഞു.
എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി തോറ്റേക്കാം. ഒരു ദേശീയ നേതാവിനെ വിജയിപ്പിക്കുകയാണെങ്കിൽ, അദ്ദേഹത്തിന് എല്ലായ്പ്പോഴും ഒരു സാധാരണ വ്യക്തിയെപ്പോലെ അവിടെ പ്രവർത്തിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.