രാഹുൽ അധ്യക്ഷനാവണം; പതിനെട്ടാമത്തെ അടവുമായി മുതിർന്ന നേതാക്കൾ
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി വിസമ്മതം തുടരുന്നതിനിടെ സമ്മർദ്ദം ശക്തമാക്കാനാണ് മുതിർന്ന നേതാക്കൾ ശ്രമിക്കുന്നത്. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറായില്ലെങ്കിൽ നേതൃസ്ഥാനം ഒഴിയുമെന്നാണ് നേതാക്കളുടെ ഭീഷണി. കടുത്ത നിലപാട് സ്വീകരിക്കാനാണ് നേതാക്കളുടെ തീരുമാനം.
പാർട്ടി അധ്യക്ഷനാകില്ലെന്ന് രാഹുൽ ഗാന്ധി നിലപാടെടുത്തതോടെ മുതിർന്ന നേതാവ് അശോക് ഗെഹ്ലോട്ടിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് ഔദ്യോഗിക പക്ഷം. മത്സരിക്കണമെന്ന ആവശ്യവുമായി സോണിയ ഗെഹ്ലോട്ടുമായി ചർച്ച നടത്തുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, മുതിർന്ന നേതാക്കൾ രാഹുലിന് മേൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.