രാഹുല്‍ ഗാന്ധിക്ക് എംപി എന്ന പ്രത്യേക പരിഗണന നൽകേണ്ടെന്ന് ലോക്സഭാ സ്പീക്കര്‍

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ അന്വേഷണ ഏജൻസികൾ എംപി എന്ന നിലയിൽ രാഹുൽ ഗാന്ധിക്ക് പ്രത്യേക പരിഗണന നൽകരുതെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. നിയമത്തിന് മുന്നില്‍ എല്ലാവരും സമന്മാരാണെന്ന് ഇദ്ദേഹം പറഞ്ഞു. കോൺഗ്രസ്‌ എംപിമാരെ പോലീസ് മർദ്ദിച്ചെന്ന പരാതി ചട്ടപ്രകാരം പരിശോധിക്കുമെന്നും ബിർള പറഞ്ഞു.

നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിന്റെ പേരിൽ രാഹുൽ ഗാന്ധിയെ അന്വേഷണ ഏജൻസികൾ മാനസികമായി പീഡിപ്പിക്കുകയാണെന്നും എംപി എന്ന നിലയിൽ രാഹുൽ ഗാന്ധിക്കുള്ള അവകാശം ലംഘിക്കപ്പെട്ടുവെന്നും കോൺഗ്രസ്‌ ആരോപിച്ചു. ലോക്സഭയിലെ പാർട്ടി നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ എംപിമാർ ഇത് സംബന്ധിച്ച് പരാതി നൽകിയിരുന്നു.

എന്നാൽ പരാതിയോട് സ്പീക്കർ ഓം ബിർള കണ്ണടച്ചു. കോൺഗ്രസ്‌ എം.പിമാരെ പോലീസ് മർദ്ദിച്ചെന്ന പരാതി ചട്ടപ്രകാരം പരിശോധിക്കും. അവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പാർലമെന്ററി സമിതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.