റെയിൽവേ കാറ്ററിങ് സ്റ്റാൾ ഇനി പൊതുജനങ്ങൾക്കും; പാലക്കാട് ഡിവിഷനിലും ആരംഭിക്കും
കണ്ണൂര്‍: ചായ, കാപ്പി, വട, ബിസ്കറ്റ് ഇതൊക്കെ ട്രെയിൻ യാത്രക്കാർക്ക് മാത്രമല്ല പൊതുജനങ്ങൾക്കും കഴിക്കാം. കാറ്ററിംഗ് സ്റ്റാൾ റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിന്ന് പുറത്തേക്ക് വരുന്നു. ഇവ സ്റ്റേഷൻ പരിസരത്ത് തുറക്കും. നിലവിൽ, പ്ലാറ്റ്‌ഫോം സ്റ്റാളുകൾ ട്രെയിൻ യാത്രക്കാർക്ക് മാത്രമുള്ളതാണ്.
പാലക്കാട് ഡിവിഷനിലെ 17 സ്റ്റേഷനുകളിലാണ് സ്റ്റാളുകൾ തുറക്കുക. മംഗലാപുരം സെൻട്രൽ (2), മംഗളൂരു ജംഗ്ഷൻ, വളപട്ടണം, കണ്ണൂർ, എടക്കാട്, കല്ലായി, വെസ്റ്റ് ഹിൽ, കോഴിക്കോട്, ഷൊർണൂർ, തിരുനാവായ, പാലക്കാട് (6) എന്നിവിടങ്ങളിലാണ് ഈ സ്റ്റാളുകൾ വരുന്നത്.
പാലക്കാട് സ്റ്റേഷനോട് ചേർന്നുള്ള ആറിടങ്ങളിലാണ് കാറ്ററിംഗ് സ്റ്റാൾ വരുന്നത്. ഡി.ആർ.എം. ഓഫീസ്, റെയിൽവേ ആശുപത്രി, ഗുഡ്സ് ഷെഡ് എന്നിവയ്ക്ക് സമീപമാണ് സ്റ്റാളിനുള്ള സ്ഥലം കണ്ടെത്തിയത്.