മഴ; ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം സന്നാഹ മത്സരം ഉപേക്ഷിച്ചു

ബ്രിസ്ബെന്‍: ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യ-ന്യൂസിലൻഡ് സന്നാഹ മത്സരം ഉപേക്ഷിച്ചു. ബ്രിസ്ബെനിൽ പെയ്ത കനത്ത മഴയെ തുടർന്ന് ടോസ് പോലും ഇടാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ലോകകപ്പിന് മുമ്പ് ഒരു സന്നാഹ മത്സരം മാത്രം കളിച്ച് ഇന്ത്യയും ന്യൂസിലൻഡും സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് ഇറങ്ങും.

22ന് നടക്കുന്ന ആദ്യ സൂപ്പർ 12 മത്സരത്തിൽ ന്യൂസിലൻഡ് ഓസ്ട്രേലിയയെ നേരിടും. 23ന് നടക്കുന്ന സൂപ്പർ 12 മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ നേരിടും.

സൂപ്പർ 12ൽ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന് മുമ്പ് പേസർ മുഹമ്മദ് ഷമിക്ക് ആവശ്യമായ മാച്ച് എക്സ്പീരിയൻസ് ലഭിക്കാത്തത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ സന്നാഹ മത്സരത്തിൽ അവസാന ഓവർ മാത്രമാണ് ഷമി എറിഞ്ഞത്. അതുപോലെ, ഇന്നത്തെ മത്സരത്തിൽ ഋഷഭ് പന്തിനെ ടോപ്പ് ഓർഡറിൽ പരീക്ഷിക്കാനും ഇന്ത്യക്ക് സാധിക്കുമായിരുന്നു.