ലോകകപ്പിൽ മഴ ഇടപെട്ടു; ന്യൂസീലാൻഡ് – അഫ്ഗാനിസ്ഥാൻ മത്സരം ഉപേക്ഷിച്ചു

മെൽബണ്‍: ഇന്ന് നടക്കേണ്ടിയിരുന്ന ന്യൂസിലാൻഡും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടി20 ലോകകപ്പ് മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്ന് ടോസ് പോലും ഇടാനാകാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഇരുടീമുകൾക്കും ഓരോ പോയിന്‍റ് വീതം ലഭിച്ചു.

ഗ്രൂപ്പ് ഒന്നിലെ ആദ്യ മത്സരം ജയിച്ച ന്യൂസിലാൻഡ് നിലവിൽ മൂന്ന് പോയിന്‍റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ആദ്യ മത്സരം തോറ്റ അഫ്ഗാനിസ്ഥാൻ ഈ മത്സരത്തിൽ നിന്നുള്ള ഒരു പോയിന്‍റുമായി ഗ്രൂപ്പിൽ ഏറ്റവും താഴെയാണ്.