സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ മുന്നറിയിപ്പ്: 6 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം 48 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറുകയും ബംഗാൾ തീരത്തേക്ക് നീങ്ങുകയും ചെയ്യും. അറബിക്കടലിൽ നിന്ന് ബംഗാൾ ഉൾക്കടലിലേക്ക് ന്യൂനമർദപാത്തിയും നിലവിലുണ്ട്. ഇവയുടെ സ്വാധീനത്തിൽ, മഴ ശക്തമാകാം. മലയോര മേഖലകളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.