പുള്ളിപ്പുലിക്ക് രാഖി കെട്ടി രാജസ്ഥാൻ യുവതി

രാജസ്ഥാൻ: സോഷ്യൽ മീഡിയയിൽ വൈറലായി പുള്ളിപ്പുലിക്ക് രാഖി കെട്ടുന്ന യുവതിയുടെ ചിത്രം. രാജസ്ഥാനിൽ നിന്നുള്ള ചിത്രം, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുസന്ത നന്ദയാണ് പങ്കുവച്ചത്.

പിങ്ക് നിറത്തിലുള്ള സാരി ധരിച്ച സ്ത്രീ രോഗിയായ പുള്ളിപ്പുലിക്ക് രാഖി കെട്ടുന്നത് ചിത്രത്തിൽ കാണാം. “കാലങ്ങളായി, ഇന്ത്യയിലെ മനുഷ്യനും മൃഗവും കാട്ടിനോടുള്ള നിരുപാധികമായ സ്നേഹത്തിന് അനുസൃതമായി ജീവിക്കുന്നു. രാജസ്ഥാനിൽ, വനം വകുപ്പിന് കൈമാറുന്നതിനുമുമ്പ് രോഗിയായ പുള്ളിപ്പുലിക്ക് രാഖി (സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകം) കെട്ടിവച്ച് ഒരു സ്ത്രീ നമ്മുടെ കാടിനോട് സ്നേഹം കാണിക്കുന്നു” നന്ദ ട്വിറ്ററിൽ കുറിച്ചു.