രജനികാന്ത് – നെൽസൺ ചിത്രം ‘ജയിലര്‍’; ടീസര്‍ പുറത്ത്

വിജയ് നായകനായ ബീസ്റ്റിന് ശേഷം രജനീകാന്ത് നായകനാകുന്ന നെൽസൺ ചിത്രം ‘ജയിലറിൻ്റെ’ ടീസർ പുറത്തിറങ്ങി. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ടീസർ രജനീകാന്തിന്‍റെ ജൻമദിനത്തിലാണ് പുറത്തിറങ്ങിയത്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് രജനികാന്ത് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഛായാഗ്രഹണം വിജയ് കാർത്തിക് കണ്ണൻ കൈകാര്യം ചെയ്യുന്നു.
തമന്നയും രമ്യ കൃഷ്ണനുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.

കോലമാവ് കോകില, ഡോക്ടർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളൊരുക്കിയ നെല്‍സണിന് ബീസ്റ്റ് തിരിച്ചടിയായിരുന്നു. അണ്ണാത്തെയിലൂടെ പരാജയം ഏറ്റുവാങ്ങിയ രജനീകാന്തിനും ഒരു തിരിച്ചുവരവ് ആവശ്യമാണ്.