മൺസൂൺ സമ്മേളനത്തിന്റെ സമാപനത്തിൽ വെങ്കയ്യ നായിഡുവിന് യാത്രയയപ്പൊരുക്കി രാജ്യസഭ

ദില്ലി: രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവിന് സർക്കാർ ഇന്ന് പാർലമെന്‍റിൽ യാത്രയയപ്പ് നൽകി. വിടവാങ്ങൽ പ്രസംഗവും ഇന്ന് രാജ്യസഭയിൽ നടന്നു. അതേസമയം പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനവും ഇന്ന് അവസാനിച്ചു. ലോക്സഭാ സ്പീക്കർ ഓം ബിർളയാണ് സഭ പിരിച്ചുവിട്ടത്.

16 ദിവസം സഭ സമ്മേളിച്ചെന്നും ഏഴോളം ബില്ലുകൾ പാസാക്കിയെന്നും സ്പീക്കർ പറഞ്ഞു. അതേസമയം, നായിഡുവിന്‍റെ കാലാവധി ഓഗസ്റ്റ് 10ന് അവസാനിക്കും. നിയമസഭാ സമ്മേളനത്തിന്‍റെ വിശദമായ വിശദാംശങ്ങൾ രാജ്യസഭാ സെക്രട്ടേറിയറ്റിൽ ലഭ്യമാകും.

ജൂലായ് 18-നാണ് സഭ തുടങ്ങിയത്. ഓഗസ്റ്റ് 12 വരെ ഇത് തുടരേണ്ടതായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗമായിരുന്നു ഇന്ന് സഭയിലെ പ്രധാന ആകർഷണം. നായിഡുവിന് വേണ്ടിയുള്ള വിടവാടങ്ങല്‍ പ്രസംഗമായിരുന്നു ഇത്. നായിഡുവിന്‍റെ അഞ്ച് വർഷം ഏറ്റവും ഫലപ്രദമായ വർഷമായിരുന്നുവെന്നും മോദി പറഞ്ഞു.