ശ്രീലങ്കയിൽ ഇടക്കാല പ്രസിഡന്റായി റനില്‍ വിക്രമസിംഗെ അധികാരമേറ്റു

കൊളംബോ: ശ്രീലങ്കയുടെ ഇടക്കാല പ്രസിഡന്‍റായി പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വെള്ളിയാഴ്ചയാണ് സത്യപ്രതിജ്ഞ നടന്നത്.

മുൻ പ്രസിഡന്‍റ് ഗോതബയ രാജപക്സെയുടെ രാജി പാർലമെന്‍റ് സ്പീക്കർ മഹിന്ദ യപ അഭയ് വർധൻ സ്വീകരിച്ചതിന് പിന്നാലെയാണ് വിക്രമസിംഗെയെ ഇടക്കാല പ്രസിഡന്‍റായി നിയമിച്ചത്.

പ്രസിഡന്‍റിന്‍റെ രാജി സ്വീകരിച്ചു. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സ്പീക്കർ പറഞ്ഞു.