രഞ്ജി ട്രോഫി,മൂന്നാം സീസൺ; ഛത്തീസ്ഗഡിനെതിരേ കേരളം മികച്ച നിലയില്‍
തിരുവനന്തപുരം: രഞ്ജി ട്രോഫി സീസണിലെ മൂന്നാം മത്സരത്തിൽ ഛത്തീസ്ഗഡിനെതിരെ മികച്ച നിലയിൽ കേരളം. ഛത്തീസ്ഗഢിനെ ഒന്നാം ഇന്നിങ്സിൽ 149 റൺസിന് പുറത്താക്കിയ കേരളം ആദ്യ ദിനം കളി അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 100 റൺസെന്ന നിലയിലാണ്.
രോഹൻ പ്രേം (29), സച്ചിൻ ബേബി (11*) എന്നിവരാണ് ക്രീസിൽ. രാഹുൽ (24), രോഹൻ കുന്നുമ്മൽ (31) എന്നിവരുടെ വിക്കറ്റുകൾ കേരളത്തിനു നഷ്ടമായി.
നേരത്തെ 48 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേനയുടെ തകർപ്പൻ പ്രകടനമാണ് ഛത്തീസ്ഗഡ് ഇന്നിങ്‌സ് 149-ല്‍ മെരുക്കാൻ കേരളത്തെ സഹായിച്ചത്. സച്ചിൻ ബേബി, വൈശാഖ് ചന്ദ്രൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.