രഞ്‍ജിത് ശങ്കര്‍ ചിത്രം ‘4 ഇയേഴ്‍സ്’ ഒടിടിയിലേക്ക്

രഞ്ജിത്ത് ശങ്കർ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച്, പ്രിയ വാര്യരും സർജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ‘4 ഇയേഴ്‍സ്’ ഒടിടിയിലേക്ക്.

തിയേറ്ററിൽ മോശമല്ലാത്ത പ്രതികരണം നേടിയ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ 23 ന് സ്ട്രീം ചെയ്യും. സാലു കെ തോമസാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. രഞ്ജിത്ത് ശങ്കർ എഴുതിയ വരികൾക്ക് ശങ്കർ ശർമ്മ സംഗീതം നൽകിയ ഗാനം വൻ ഹിറ്റായിരുന്നു.