ആർബിഐ ഡിജിറ്റൽ രൂപ അവതരിപ്പിക്കും; നടപടി പരീക്ഷണാടിസ്ഥാനത്തില്‍
മുംബൈ: ഡിജിറ്റൽ രൂപ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് റിസർവ് ബാങ്ക്. പ്രത്യേക ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കാൻ കഴിയുന്ന ഡിജിറ്റൽ രൂപ ഉടൻ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വെള്ളിയാഴ്ച അറിയിച്ചു. ഡിജിറ്റൽ കറൻസി അവതരിപ്പിക്കുന്നതിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിലാണ് ഈ നീക്കം.
ഡിജിറ്റൽ രൂപയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി റിസർവ് ബാങ്ക് ഒരു സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി കൺസെപ്റ്റ് നോട്ടും പുറത്തിറക്കിയിട്ടുണ്ട്. ഡിജിറ്റൽ റുപ്പി ലോഞ്ച് ചെയ്യുന്നതിനുള്ള ലക്ഷ്യം, നേട്ടങ്ങൾ, അപകടങ്ങൾ, സാധ്യതകൾ എന്നിവ കോൺസെപ്റ്റ് നോട്ട് വിശദീകരിക്കുന്നു.
ഡിജിറ്റൽ രൂപ രാജ്യത്ത് പുറത്തിറക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു.