റെക്കോർഡ് വിൽപ്പന; ഇന്ത്യയിൽ ഉയർന്ന വരുമാനം നേടി ആപ്പിൾ
ന്യൂ ഡൽഹി: രാജ്യത്ത് മികച്ച വരുമാനം നേടി ആപ്പിൾ. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ, സ്മാർട്ട്ഫോണുകൾ, പേഴ്സണൽ കമ്പ്യൂട്ടറുകൾ, ഐപാഡുകൾ എന്നിവയുടെ വിൽപ്പനയിൽ ആപ്പിൾ ഉയർന്ന വരുമാനം രേഖപ്പെടുത്തി. ലാപ്ടോപ്പ് വിൽപ്പനയിലാണ് ആപ്പിൾ കൂടുതൽ വിപണി വിഹിതം നേടുന്നത്.
ഐപാഡുകളും മാക്ബുക്കുകളും ആപ്പിളിനെ ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിക്കാൻ സഹായിച്ചു.സെപ്റ്റംബർ പാദത്തിൽ ആപ്പിൾ 90.1 ബില്യൺ ഡോളറിന്‍റെ റെക്കോർഡ് വരുമാനം രേഖപ്പെടുത്തി.
സാധാരണയായി, ആപ്പിളിന്‍റെ ഐഫോൺ ആണ് ഇന്ത്യൻ വിപണിയിൽ കൂടുതൽ മുന്നേറ്റം നടത്താറുണ്ടായിരുന്നത്. മറ്റ് ഉൽപ്പന്നങ്ങളും ഇപ്പോൾ വിപണിയിൽ മുന്നേറുകയാണെന്ന് കൗണ്ടർപോയിന്‍റ് ഇന്ത്യ റിസർച്ച് ഡയറക്ടർ തരുൺ പഥക് പറഞ്ഞു.