റെ​ഡ്ബു​ൾ സ​ഹ​സ്ഥാ​പ​ക​ൻ ​ഡി​ട്രി​ച് മറ്റെഷിറ്റ്സ് വിടവാങ്ങി

വി​യ​ന: ഓസ്ട്രിയൻ കോടീശ്വരനും ഊ​ർ​ജ​പാ​നീ​യ കമ്പ​നി​യാ​യ റെഡ്ബുൾ സഹസ്ഥാപകനും, റെഡ്ബുൾ ഫോർമുല വൺ റേസിംഗ് ടീം ഉടമയുമായ ഡി​ട്രി​ച് മ​റ്റെ​ഷി​റ്റ്‌​സ് (78) അന്തരിച്ചു. ഏകദേശം 2700 കോടി ഡോളർ ആസ്തിയുള്ള ഇദ്ദേഹം ഓസ്ട്രിയയിലെ ഏറ്റവും വലിയ ധനികനാണ്.

1984-ൽ മറ്റെഷിറ്റ്സും തായ് നിക്ഷേപകനായ ചെലിയോ യോ​വി​ദ്യ​യും ചേർന്നാണ് റെഡ്ബുൾ സ്ഥാപിച്ചത്. റെഡ്ബുൾ കമ്പനി ലോകമെമ്പാടുമുള്ള 172 രാജ്യങ്ങളിൽ എനർജി ഡ്രിങ്കുകൾ വിൽക്കുന്നു. വിവിധ ഇനങ്ങളിൽ ടീമുകളെയും അത്ലറ്റുകളെയും സ്പോൺസർ ചെയ്ത് സ്പോർട്സ് ഉപയോഗിച്ച് വിപണി വിഹിതം കൂട്ടാൻ റെഡ്ബുള്ളിനെ പ്രാപ്തമാക്കിയത് മറ്റെഷിറ്റ്സിന്‍റെ മികവാണ്.