മികച്ച സവിശേഷതകളുമായി റെഡ്മി നോട്ട് 12 5ജി ഫോണുകൾ എത്തി

റെഡ്മി നോട്ട് 12 5ജി ഫോണുകളാണ് റെഡ്മി പുറത്തിറക്കിയ ഏറ്റവും പുതിയ ഫോൺ. നിലവിൽ ചൈനയിൽ മാത്രമാണ് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത്. നോട്ട് 12 പ്രോ, നോട്ട് 12 പ്രോ പ്ലസ്, നോട്ട് 12 എക്സ്പ്ലോറർ എഡിഷൻ എന്നിവയ്ക്കൊപ്പം റെഡ്മി നോട്ട് 12 5 ജി ഫോണുകൾ അവതരിപ്പിച്ചു. റെഡ്മി നോട്ട് 12 5 ജി ഫോണുകൾ ഈ ശ്രേണിയിലെ എൻട്രി ലെവൽ ഫോണായി അവതരിപ്പിച്ചിട്ടുണ്ട്.

പുതിയ ഫോണുകളുടെ ഏറ്റവും വലിയ ആകർഷണം അതിന്‍റെ പ്രോസസ്സറാണ്. സ്നാപ്ഡ്രാഗൺ 4 ജെൻ 1 പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. സ്നാപ്ഡ്രാഗൺ 4 ജെൻ 1 പ്രോസസർ നിലവിൽ വളരെ കുറച്ച് ഫോണുകളിൽ മാത്രമേ ഉള്ളൂ. മികച്ച റിഫ്രഷ് റേറ്റ്, ഡ്യുവൽ ക്യാമറ സജ്ജീകരണം എന്നിവയാണ് ഫോണിന്‍റെ മറ്റ് ഹൈലൈറ്റുകൾ. ഫോണിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്നാണ് വിദഗ്ദ്ധരുടെ പ്രതീക്ഷ.