റെഡ്മി നോട്ട് 12 പ്രോ+ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങും

റെഡ്മി നോട്ട് 12 സീരീസ് ഉപഭോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്മാർട്ട്ഫോണുകളിലൊന്നാണ്. റെഡ്മി നോട്ട് 12 സീരീസിലെ ഏറ്റവും വിലയേറിയ മോഡലായിരിക്കും റെഡ്മി നോട്ട് 12 പ്രോ പ്ലസ് എന്ന് കമ്പനി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

റെഡ്മി നോട്ട് 12 സീരീസിലെ ഡിവൈസുകളുമായി ബന്ധപ്പെട്ട് നിരവധി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. റെഡ്മി നോട്ട് 12 പ്രോയിൽ സോണിയുടെ ഐഎംഎക്സ് 766 50 എംപി സെൻസർ ഉണ്ടാകുമെന്നാണ് റെഡ്മിയുടെ അവകാശവാദം. ക്യാമറ സ്പെസിഫിക്കേഷനുകൾക്ക് പുറമേ, കമ്പനി വൃത്തങ്ങൾ പ്രോസസ്സറുകളെ കുറിച്ചും വിശദീകരിക്കുന്നു.

റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് 12 പ്രോ+ എന്നിവയ്ക്ക് മീഡിയടെക് ഡൈമെൻസിറ്റി 1080 പ്രോസസറാണ് കരുത്തേകുന്നത്. മീഡിയടെക്കിന്‍റെ ഏറ്റവും പുതിയ പ്രോസസ്സറാണ് ഇത്. മീഡിയടെക് ഡൈമെൻസിറ്റി 1080 പ്രോസസർ റെഡ്മി നോട്ട് സീരീസിലെ പ്രോ മോഡലുകളെ ഏറ്റവും ശക്തമായ സ്മാർട്ട്ഫോണാക്കി മാറ്റുന്നു. റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് 12 പ്രോ+ എന്നിവയ്ക്ക് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഫീച്ചറുള്ള ക്യാമറകളുണ്ടാകും. ആദ്യമായി ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഫീച്ചറുള്ള സ്മാർട്ട്ഫോൺ കൂടിയാണ് ഇത്. റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് 12 പ്രോ+ എന്നിവയ്ക്ക് എഫ്എച്ച്ഡി+ റെസല്യൂഷനുള്ള ഒഎൽഇഡി ഡിസ്പ്ലേയായിരിക്കും.

റെഡ്മി നോട്ട് 12 പ്രോ പ്ലസിന്‍ന് 6.67 ഇഞ്ച് എഫ്എച്ച്ഡി+ 120ഹെർട്സ് അമോലെഡ് സ്ക്രീൻ പ്രതീക്ഷിക്കാം. പാനലിന് 240 ഹെർട്സ് ടച്ച് സാമ്പിൾ നിരക്കും 900 നിറ്റ്സ് പീക്ക് തെളിച്ചവും ലഭിക്കുന്നു. 200 മെഗാപിക്സൽ ക്യാമറ ട്രിപ്പിൾ ക്യാമറ സെറ്റപ്പിന് വഴിയൊരുക്കുന്നു. മീഡിയടെക് ഡൈമെൻസിറ്റി 1080 പ്രോസസറും 120 വാട്ട് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയും ഹാൻഡ്സെറ്റിൽ ഉണ്ടാകും. എംഐയുഐ 13 സോഫ്റ്റ്‌വെയർ, വൈ-ഫൈ6, 5ജി, ബ്ലൂടൂത്ത് 5.2 എന്നിവയാണ് മറ്റ് സവിശേഷതകൾ. റെഡ്മി നോട്ട് 12 പ്രോ + 8 ജിബി + 256 ജിബി മോഡലിന് സിഎൻവൈ 2,099 അഥവാ 2099 ചൈനീസ് യുവാൻ ആണ് വില. ഇത് ഇന്ത്യൻ മൂല്യത്തിൽ 25,000 രൂപയാണ്.