ആൻഡമാൻ തീരത്ത് ബോട്ടിൽ കുടുങ്ങി അഭയാർഥികൾ; ഭക്ഷണവും വെള്ളവുമില്ലാതെ നിരവധി മരണം

പോർട്ട് ബ്ലയർ: ആൻഡമാൻ തീരത്ത് ബോട്ടിൽകുടുങ്ങി നൂറോളം റോഹിങ്ക്യൻ അഭയാർഥികൾ. എഞ്ചിൻ തകരാർ കാരണം ദിവസങ്ങളായി ബോട്ട് ഒഴുകി നടക്കുകയായിരുന്നു. ഭക്ഷണവും വെള്ളവും തീർന്നു. കുട്ടികളടക്കം 16 പേർ മരിച്ചതായാണ് റിപ്പോർട്ട്.

ഇവരെ രക്ഷപ്പെടുത്താൻ ഇന്ത്യൻ നാവികസേന ബോട്ടിലേക്ക് പുറപ്പെട്ടു. ബംഗ്ലാദേശിൽ നിന്ന് മലേഷ്യയിലേക്ക് കുടിയേറാൻ പോയവരാണ് ബോട്ടിലുണ്ടായിരുന്നത്.

മ്യാൻമറിലെ റോഹിങ്ക്യകളെ പിന്തുണയ്ക്കുന്ന അരാകൻ പദ്ധതിയുടെ ഡയറക്ടർ ക്രിസ് ലെവ, 20 ഓളം പേർ പട്ടിണിയും ദാഹവും താങ്ങാൻ കഴിയാതെ മരിച്ചതായി കണക്കാക്കപ്പെടുന്നതായും, ഇത് തികച്ചും ഭയാനകവും ക്രൂരവുമാണെന്നും പറഞ്ഞു.