വിദേശ ഭക്ഷ്യ നിർമ്മാതാക്കൾക്ക് ഫെബ്രുവരി 1 മുതൽ രജിസ്ട്രേഷൻ നിർബന്ധമാക്കും
ഡൽഹി: 2023 ഫെബ്രുവരി 1 മുതൽ ഇന്ത്യയിലേക്ക് മാംസം, പാൽ, കുട്ടികളുടെ ഭക്ഷണങ്ങൾ എന്നിവ കയറ്റി അയക്കുന്നതിന് വിദേശ ഭക്ഷ്യ നിർമ്മാതാക്കൾക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റിയുടെ രജിസ്ട്രേഷൻ നിർബന്ധമാക്കി. രാജ്യത്തേക്ക് എത്തുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനാണ് ഈ നീക്കം. ഭക്ഷണവുമായി ബന്ധപ്പെട്ട വ്യാപാരം നടത്തുന്നതിന് എഫ്എസ്എസ്എഐയുടെ ലൈസൻസ് ആവശ്യമാണ്.
പാൽ, മത്സ്യം, മാംസം, മുട്ട, ഈ ഉപ ഉൽപ്പന്നങ്ങളെല്ലാം രാജ്യത്തേക്ക് കയറ്റുമതി ചെയ്യണമെങ്കിൽ രജിസ്ട്രേഷൻ ആവശ്യമാണ്. ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉറപ്പാക്കുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ നിലവിൽ ഈ ഭക്ഷ്യ ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്ന നിർമ്മാതാക്കളുടെ പട്ടിക നൽകാൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി അതിന്‍റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന പ്രക്രിയ ആരംഭിക്കും.