റിലയൻസ് ജിയോയുടെ രണ്ടാംപാദ ലാഭത്തിൽ 28 ശതമാനം വർധന

ന്യൂഡൽഹി: റിലയൻസ് ജിയോയുടെ രണ്ടാം പാദ ലാഭം 28 ശതമാനം വർദ്ധിച്ചു. ലാഭം 4,518 കോടി രൂപയായി ഉയർന്നു. വരുമാനത്തിൽ 20.2 ശതമാനം വർദ്ധനവുണ്ടായി. കമ്പനിയുടെ വരുമാനം 22,521 കോടി രൂപയാണ്.

എന്നിരുന്നാലും, വിപണി പ്രതീക്ഷിച്ചതിലും കുറഞ്ഞ ലാഭമാണ് കമ്പനി നേടിയത്. ജിയോ 4,600 കോടിയിലധികം രൂപ ലാഭമുണ്ടാക്കുമെന്നായിരുന്നു പ്രവചനം. 22,912 രൂപയുടെ വരുമാനമാണ് കമ്പനി പ്രതീക്ഷിച്ചിരുന്നത്.

അതേസമയം, മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്‍റെ ഓഹരി വില ഒരു ശതമാനത്തിലധികം ഇടിഞ്ഞു. റിലയൻസ് ഓഹരികൾ 2,471 രൂപയിലാണ് ക്ലോസ് ചെയ്തത്.