സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ച ഉത്തരവ് പിൻവലിച്ചു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിച്ചു. ഇതോടെ ഡിസംബർ 31 വരെ ലീവ് സറണ്ടർ ചെയ്ത് പണം സ്വീകരിക്കുന്നതിനുള്ള വിലക്ക് അവസാനിച്ചു. ഏപ്രിൽ മാസത്തിൽ നടപ്പുസാമ്പത്തിക വർഷത്തെ അവധി സറണ്ടർ ചെയ്ത് പണം സ്വീകരിക്കാൻ ജീവനക്കാർക്ക് കഴിയും.

സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്താണ് ഉത്തരവ് ഡിസംബർ 31 വരെ നീട്ടിയത്. നേരത്തെ കൊവിഡ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ലീവ് സറണ്ടർ സംസ്ഥാന സർക്കാർ മരവിപ്പിച്ചിരുന്നു. മുൻ വർഷങ്ങളിലെ ലീവ് സറണ്ടർ തുക സർക്കാർ ജീവനക്കാരുടെയും പിഎഫിൽ ലയിപ്പിക്കും. 4 വർഷത്തിന് ശേഷം അവർക്ക് ഇത് പിഎഫിൽ നിന്ന് പിൻവലിക്കാൻ കഴിയും.

ജീവനക്കാർക്ക് 1 വർഷത്തിൽ 30 അവധി ദിവസങ്ങൾ വരെ സറണ്ടർ ചെയ്യാം. ഇങ്ങനെ ചെയ്താൽ ജീവനക്കാർക്ക് അത്രയും ദിവസത്തെ വേതനം പണമായി ലഭിക്കും.