സവര്‍ക്കര്‍ക്കെതിരെ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ലഖ്‌നൗ: രാഹുല്‍ ഗാന്ധിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ലഖ്‌നൗ കോടതി. സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസ് അന്വേഷിക്കണം എന്നാണ് കോടതി നിര്‍ദേശം. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഭാരത് ജോഡോ യാത്രക്കിടെ മുംബൈയില്‍ വച്ച് നടത്തിയ പരാമര്‍ശത്തിലാണ് അന്വേഷണം. ആന്‍ഡമാന്‍ ജയിലില്‍ കഴിയുമ്പോള്‍ സവര്‍ക്കര്‍ മാപ്പപേക്ഷ കത്തുകള്‍ എഴുതിക്കെണ്ടേയിരുന്നുവെന്നും ഭീരുവാണെന്നുമായിരുന്നു രാഹുലിന്റെ പരാമര്‍ശം.

അതേസമയം രാഹുലിനെ ലോക്‌സഭാ അംഗത്തില്‍ നിന്നും അയോഗ്യനാക്കിയപ്പോഴും സവര്‍ക്കര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. മോദി പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കര്‍ അല്ല എന്നായിരുന്നു രാഹുലിന്റെ മറുപടി.