മനുഷ്യനിർമ്മിതമായ പുതിയ കോവിഡ് വകഭേദം വികസിപ്പിച്ച് ഗവേഷകർ

വുഹാനിലെ യഥാർത്ഥ വൈറസും ഒമിക്രോണും സംയോജിപ്പിച്ച് 80 ശതമാനം മരണനിരക്കുള്ള പുതിയ കോവിഡ് വകഭേദം ഗവേഷകർ വികസിപ്പിച്ചെടുത്തു.
ഒമിക്രോണുമായി മാത്രം സമ്പർക്കം പുലർത്തിയപ്പോൾ എലികളിൽ നേരിയ രോഗ ലക്ഷണങ്ങൾ അനുഭവപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.

നാഷണൽ എമർജിംഗ് ഇൻഫെക്ഷ്യസ് ഡിസീസസ് ലബോറട്ടറിയിൽ ഫ്ലോറിഡയിൽ നിന്നും ബോസ്റ്റണിൽ നിന്നുമുള്ള സംഘം, ഒമിക്രോണിൽ നിന്ന് സ്പൈക്ക് പ്രോട്ടീൻ വേർതിരിച്ചെടുക്കുകയും ചൈനയിലെ വുഹാനിൽ ആരംഭിച്ച പകർച്ചവ്യാധിയുടെ തുടക്കത്തിൽ കണ്ടെത്തിയ സ്‌ട്രെയിനുമായി ഘടിപ്പിക്കുകയും ചെയ്തു.

ഒറിജിനൽ സ്‌ട്രെയിനേക്കാൾ റിപ്ലിക്കേറ്റഡ് സ്‌ട്രെയിൻ അപകടകരമല്ലെന്ന് സർവകലാശാല ഒരു പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.