ആൽപ്സിലെ മഞ്ഞുപാളികളുടെ നിലയിൽ ആശങ്ക പ്രകടിപ്പിച്ച് ഗവേഷകർ

മഞ്ഞിൻ്റെ അളവ് നോക്കിയാൽ, ചരിത്രത്തിലെ ഏറ്റവും മോശം വേനൽക്കാലമാണ് ഈ വർഷം ആൽപ്സ് പർവതനിരകളിലേത്. ഉത്തരധ്രുവം ശൈത്യകാലത്തിലേക്ക് പ്രവേശിച്ചതോടെ ആൽപ്സ് പർവതനിരകളിൽ മഞ്ഞുവീഴ്ച തുടങ്ങി.

എന്നിരുന്നാലും, കഴിഞ്ഞ വേനൽക്കാലത്തും മുൻ വർഷങ്ങളിലും ആൽപ്സ് പർവതനിരകളിൽ നിന്ന് നഷ്ടപ്പെട്ട മഞ്ഞിന്‍റെ അളവ് കണക്കിലെടുക്കുമ്പോൾ, പർവതത്തിലെ നിലവിലെ സാഹചര്യം ആശങ്കാജനകമാണെന്ന് ഗവേഷകർ പറയുന്നു. യൂറോപ്പിലെ പല രാജ്യങ്ങളിലെയും നദികളുടെ സ്രോതസ്സായ ആൽപ്സ് പർവതനിരകളിലെ മഞ്ഞിന്‍റെ അളവ് കുറയുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.

പഠനം നടത്തുന്ന ഗവേഷകർ ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞുപാളികളുടെ ശോഷണം എന്നിതിനെ വിവരിക്കുന്നത് വെറുതെയല്ല. കൃത്യമായ കണക്കുകൾ പരിശോധിച്ച ശേഷമാണിത്. ആൽപ്സ് പർവതനിരകളിലെ മഞ്ഞുപാളികളുടെ ഏകദേശം 2% കഴിഞ്ഞ വേനൽക്കാലത്ത് നഷ്ടപ്പെട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നു. രണ്ട് ശതമാനം വളരെ ചെറുതായി തോന്നാമെങ്കിലും, പർവതത്തിലെ മഞ്ഞുപാളികളുടെ സ്ഥിരതയിൽ ഇത് ഗണ്യമായ സ്വാധീനം ചെലുത്തും.