മൂത്രാശയ അണുബാധ ചികിത്സിക്കുന്നതിന് ഗവേഷകർ പുതിയ മരുന്ന് കണ്ടെത്തി

സങ്കീർണമായ മൂത്രാശയ അണുബാധകൾ ചികിത്സിക്കാൻ ഫലപ്രദമായ പുതിയ മരുന്ന് കണ്ടെത്തിയെന്ന് ഗവേഷകർ. പുതിയതും പഴയതുമായ ചികിത്സകളെ താരതമ്യം ചെയ്ത് റട്ജേഴ്സ് വിദഗ്ദ്ധൻ നടത്തിയ ഒരു അന്താരാഷ്ട്ര പഠനമനുസരിച്ച്, ഒരു പുതിയ മരുന്ന് സംയോജനം കൂടുതൽ ഫലപ്രദമാണെന്ന് കണ്ടെത്തി.

അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണലിൽ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. സങ്കീർണ്ണമായ മൂത്രാശയ അണുബാധയും അക്യൂട്ട് പൈലോനെഫ്രൈറ്റിസും (എപി) ചികിത്സിക്കുന്നതിന് സെഫെപൈം, എൻമെറ്റാസോബാക്ടം എന്നീ മരുന്നുകൾ സംയോജിപ്പിക്കുന്നത് കൂടുതൽ ഫലപ്രദമാണെന്നാണ് ഗവേഷകർ കണ്ടെത്തിയത്.