മുസ്ലിം സംവരണം റദ്ദാക്കിയത് പുന: സ്ഥാപിക്കും; സംവരണ പരിധി ഉയര്‍ത്തി കോണ്‍ഗ്രസ്

ര്‍ണാടകയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ് പ്രകടന പത്രിക. സംവരണ പരിധി ഉയര്‍ത്തുമെന്ന് കോണ്‍ഗ്രസ്. 50% സംവരണ പരിധി 70% ആക്കി ഉയര്‍ത്തും. മുസ്ലിം സംവരണം റദ്ദാക്കിയത് പുന:സ്ഥാപിക്കും. ലിംഗായത്ത്, വൊക്കലിഗ സംവരണം ഉയര്‍ത്തും. എസ് സി സംവരണം 15 ശതമാനത്തില്‍ നിന്ന് 17 ആക്കി ഉയര്‍ത്തും. എസ് ടി സംവരണം മൂന്നില്‍ നിന്ന് ഏഴ് ശതമാനമാക്കും. സംസ്ഥാനത്തെ സാമൂഹ്യ – സാമ്പത്തിക സെന്‍സസ് പുറത്ത് വിടും. എസ് സി-എസ് ടി വിഭാഗങ്ങളിലെ പിയുസി മുതല്‍ മുകളിലേക്ക് പഠിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ് ടോപ് നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.