രാജ്യത്ത് വയോജനങ്ങൾക്ക് മാത്രമായി റിസോർട്ട് പദ്ധതി

അ​ൽ-​ബാ​ഹ: രാ​ജ്യ​ത്ത് വ​യോ​ജ​ന​ങ്ങ​ൾ​ക്ക് വി​വി​ധ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി റി​സോ​ർ​ട്ട് പ​ദ്ധ​തി. വൃ​ദ്ധ​ജ​ന​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി (ഇ​ക്രം) ആ​ണ് അ​ൽ-​ബാ​ഹ​യി​ൽ ‘ഇ​ക്രം നാഷനൽ റി​സോ​ർ​ട്ട് പ്രോ​ജ​ക്‌​ട്’​ പൂ​ർ​ത്തീ​ക​രി​ച്ച​ത്. വ​യോ​ജ​ന പ​രി​പാ​ല​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ദേ​ശീ​യ താ​ൽ​പ​ര്യ​ത്തി​​ന്റെ​യും പ്ര​യ​ത്​​ന​ത്തി​​ന്റെ​യും ഭാ​ഗ​മാ​യി​ ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് അന്താരാഷ്‌​ട്ര വ​യോ​ജ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.

വ​യോ​ജ​ന​ങ്ങ​ളെ പ​രി​പാ​ലി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു​ള്ള സ​മൂ​ഹ​ത്തി​ന്റെ വി​ശ്വാ​സ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ഇ​ക്രം റി​സോ​ർ​ട്ട് സ​മ​ഗ്ര ആ​രോ​ഗ്യ, സാ​മൂ​ഹി​ക, മാ​ന​സി​ക പ​രി​ച​ര​ണ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് സൊ​സൈ​റ്റി എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ അ​ബ്ദു​റ​ഹ്മാ​ൻ അ​ബു റി​യ പ​റ​ഞ്ഞു. 23,000 ച​തു​ര​ശ്ര മീ​റ്റ​റി​ലു​ള്ള റി​സോ​ർ​ട്ടി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഗെ​സ്റ്റ് ഹൗ​സ്, മ​സ്ജി​ദ്, തി​യ​റ്റ​ർ, ഹെ​ൽ​ത്ത് ആ​ൻ​ഡ് സ്‌​പോ​ർ​ട്‌​സ് ക്ല​ബ്, ഔ​ട്ട്‌​ഡോ​ർ വാ​ക്ക്‌​വേ, സെ​ൻ​ട്ര​ൽ റ​സ്റ്റാ​റ​ന്റ്, ലൈ​ബ്ര​റി, ക്ലി​നി​ക്കു​ക​ൾ, ഫാ​ർ​മ​സി എ​ന്നി​വ ഉ​ൾ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മൂ​ഹ​ത്തി​ൽ ആ​രും നോ​ക്കാ​നി​ല്ലാ​തെ ഒ​റ്റ​പ്പെ​ട്ടു​പോ​വു​ന്ന വ​യോ​ജ​ന​ങ്ങ​ൾ​ക്ക് പ്രാ​ഥ​മി​ക ഹോം ​കെ​യ​റും താ​മ​സ​സൗ​ക​ര്യ​വും ന​ൽ​കു​ന്ന​തി​നൊ​പ്പം ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള പ​രി​ച​ര​ണം​കൂ​ടി ല​ഭ്യ​മാ​ക്കു​ക എ​ന്ന ദൗ​ത്യ​മാ​ണ് പു​തി​യ പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് അ​ബു​റി​യ അ​ഭി​പ്രാ​യ​പ്പെ​ട്ടു.