‘വേമ്പനാട് കായലിന് സമീപത്തെ വ്യവസായ ശാലകൾക്കും, ഹൗസ് ബോട്ടുകൾക്കും നിയന്ത്രണം ഏർപ്പെടുത്തണം’

വേമ്പനാട്ട് കായലിന് സമീപമുള്ള വ്യാവസായിക സ്ഥാപനങ്ങൾക്കും ഹൗസ് ബോട്ടുകൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്താൻ ദേശീയ ഹരിത ട്രൈബ്യൂണൽ ശുപാർശ ചെയ്തു. മലിനീകരണം കാരണം തടാകത്തിലെ മത്സ്യസമ്പത്ത് പകുതിയിൽ താഴെയായി കുറഞ്ഞു. ഫാമുകളിൽ നിന്നുള്ള മാലിന്യം ഒഴുകുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് വേമ്പനാട്ട് കായൽ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

വേമ്പനാട്ട് കായലിലെ മലിനീകരണം രൂക്ഷമാകുന്നുവെന്ന് 2017ൽ നിയമസഭയുടെ പരിസ്ഥിതി സമിതി വിലയിരുത്തിയെങ്കിലും തുടർനടപടിയുണ്ടായില്ല. നിലവിലെ ദേശീയ ഹരിത ട്രൈബ്യൂണൽ റിപ്പോർട്ടിലും തടാകത്തിലെ മലിനീകരണം വർദ്ധിച്ചതായി പറയുന്നു. ഹൗസ് ബോട്ടുകളും പ്ലാസ്റ്റിക്കുമാണ് മലിനീകരണത്തിന് കാരണമെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ടെങ്കിലും രാസവള കൃഷിയും വെല്ലുവിളിയാണ്.

കയ്യേറ്റം കാരണം ഓരോ വർഷവും തടാകത്തിന്‍റെ വിസ്തീർണ്ണം കുറഞ്ഞുവരികയാണ്. വേമ്പനാട്ട് കായൽ സംരക്ഷിക്കാൻ ഹരിത ട്രൈബ്യൂണൽ മുന്നോട്ടുവച്ച പരിഹാര നടപടികൾ ഉടൻ നടപ്പാക്കാൻ അധികൃതർ തയ്യാറാവണം.