യുകെയിൽ റിഷി സുനകിന് പിന്തുണ നഷ്ടപ്പെടുന്നു

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ റിഷി സുനകിന് ബ്രിട്ടീഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തിൽ പിന്തുണ നഷ്ടപ്പെടുന്നതായി റിപ്പോർട്ട്. പുതിയ കാബിനറ്റ് മന്ത്രിമാർ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിനെ പിന്തുണച്ചതോടെയാണ് റിഷി സുനകിന്റെ പിന്തുണ കുറയുന്നതായുള്ള വിലയിരുത്തലുകള്‍ പുറത്തുവരുന്നത്.

മുൻപ് വിദേശകാര്യ സെക്രട്ടറി റിഷി സുനകിനെ പിന്തുണച്ചിരുന്ന മുതിര്‍ന്ന കാബിനറ്റ് മന്ത്രിയായ സര്‍ റോബര്‍ട്ട് ബക്ക്‌ലാന്‍ഡ് ശനിയാഴ്ച ലിസ് ട്രസിന്റെ എതിര്‍ ക്യാമ്പിലേക്ക് മാറി. ഇത്തരത്തില്‍ മാറുന്ന ആദ്യ ഉന്നത വ്യക്തി കൂടിയാണ് ഇദ്ദേഹം.