പ്രധാനമന്ത്രി തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി റിഷി സുനക്

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി റിഷി സുനക്. പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തില്‍ ഇന്ത്യന്‍ വംശജന്‍ കൂടിയായ റിഷി സുനകും ലിസ് ട്രസുമായിരുന്നു അവസാന ഘട്ടത്തില്‍ പരസ്പരം മത്സരിച്ചിരുന്നത്.

തനിക്ക് വോട്ട് ചെയ്ത എല്ലാവരോടും നന്ദി പറയുന്നുവെന്നും, ഈ ദുഷ്കരമായ സമയത്ത് ലിസ് ട്രസ് ബ്രിട്ടനെ നയിക്കുമ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും റിഷി സുനക് ട്വിറ്ററിൽ കുറിച്ചു.

ഈ ക്യാമ്പെയിനില്‍ എനിക്ക് വോട്ട് ചെയ്ത എല്ലാവരോടും നന്ദി പറയുന്നു. കൺസർവേറ്റീവ് പാർട്ടിയിലെ എല്ലാവരും ഒരു കുടുംബമാണെന്ന് താൻ എപ്പോഴും പറയാറുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.