ബ്രീട്ടീഷ് പ്രധാനമന്ത്രിയായി മത്സരിക്കുമെന്ന് വ്യക്തമാക്കി ഋഷി സുനക്
ലണ്ടന്‍: ബോറിസ് ജോൺസണിന് പകരം ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് മുൻ ബ്രിട്ടീഷ് ധനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക് . പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി ഋഷി സുനക് പ്രചാരണ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ആരെങ്കിലും ഈ നിമിഷത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ശരിയായ തീരുമാനങ്ങൾ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് വീഡിയോയില്‍ ഋഷി സുനക് വ്യക്തമാക്കുന്നത്.
കൺസർവേറ്റീവ് പാർട്ടിയുടെ നേതൃത്വവും അദ്ദേഹം ലക്ഷ്യമിടുന്നു. “കൺസർവേറ്റീവ് പാർട്ടിയുടെയും നിങ്ങളുടെ പ്രധാനമന്ത്രിയുടെയും അടുത്ത നേതാവാകാൻ ഞാൻ തീരുമാനിച്ചു, കാരണം ശരിയായ തീരുമാനം എടുക്കാനുള്ള സമയമാണിത്,” ഋഷി സുനക് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പ്രചാരണ വീഡിയോയിൽ അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ വിശ്വാസം വീണ്ടെടുക്കുകയും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും രാജ്യത്തെ വീണ്ടും ഒന്നിപ്പിക്കുകയും ചെയ്യും, “അദ്ദേഹം കൂട്ടിച്ചേർത്തു.
മെച്ചപ്പെട്ട ജീവിതം തേടി ബ്രിട്ടനിലേക്ക് പറന്ന മുത്തശ്ശിയുടെ കഥ പങ്കുവച്ചുകൊണ്ടാണ് ഋഷിയുടെ വീഡിയോ ആരംഭിക്കുന്നത്. ‘അവർ ഇവിടെ ഒരു ജോലി കണ്ടെത്തി. എന്നാൽ ഒരു വർഷത്തോളം എടുത്തു ഭർത്താവിനെയും കുടുംബത്തയും ഇവിടേക്ക് ഒപ്പം കൂട്ടാൻ’- ഋഷി വീഡിയോയിൽ പറയുന്നു..