Latestലോകംവാണിജ്യം

ഋഷി സുനകിന്റെ ഭാര്യ അക്ഷതയ്ക്ക് ഇന്‍ഫോസിസിന്റെ ലാഭവിഹിതമായി ലഭിച്ചത് 126 കോടി

ലണ്ടൻ: ഋഷി സുനക്കിന്‍റെ ഭാര്യ അക്ഷതയ്ക്ക് ഇൻഫോസിസിൽ നിന്ന് 126 കോടി രൂപയുടെ ലാഭവിഹിതം.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്‍റെ ഭാര്യ അക്ഷത മൂർത്തി അതിസമ്പന്നരിൽ ഒരാളാണ്. ഇൻഫോസിസ് സഹസ്ഥാപകരായ നാരായണ മൂർത്തിയുടെയും സുധാ മൂർത്തിയുടെയും മകളായ അക്ഷത അന്തരിച്ച ബ്രിട്ടീഷ് രാജ്ഞിയേക്കാൾ സമ്പന്നയാണെന്നും റിപ്പോർട്ടുകളുണ്ട്. 2022 ൽ 126.61 കോടി രൂപയാണ് ഇൻഫോസിസ് അക്ഷതയ്ക്ക് ലാഭവിഹിതമായി നൽകിയത്.

സെപ്റ്റംബർ അവസാനം അക്ഷത ഇൻഫോസിസിൽ 3.89 കോടി ഓഹരികൾ (0.93 ശതമാനം) കൈവശം വച്ചിരുന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ചൊവ്വാഴ്ച 1,527.40 രൂപ വ്യാപാര വില വെച്ച് കണക്കാക്കുമ്പോള്‍ അക്ഷിതയുടെ ഓഹരികൾ ഏകദേശം 5,956 കോടി രൂപയായിരുന്നു.