ദീപാവലി ആഘോഷങ്ങളിൽ അതിഥികൾക്ക് ഭക്ഷണം വിളമ്പി റോബോട്ടുകൾ

ജയ്പൂരിലെ ഗുൽമോഹർ ഗാർഡൻ സൊസൈറ്റിയിലെ താമസക്കാർ ദീപാവലി ആഘോഷിച്ചത് ഹ്യൂമനോയിഡ് റോബോട്ടുകളുമായി. ജയ്പൂരിലെ ക്ലബ് ഫസ്റ്റ് റോബോട്ടിക്സ് നിർമ്മിച്ച റോബോട്ടുകൾ ആണ് ഭക്ഷണം വിളമ്പുന്നതിനൊപ്പം മറ്റ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുകയും, പടക്കങ്ങൾ കത്തിക്കുകയും അതിഥികളെ അഭിവാദ്യം ചെയ്യുകയും ചെയ്തത്.