‘റോഹിങ്ക്യൻ അഭയാര്‍ത്ഥികളെ ഫ്ളാറ്റില്‍ പുനരധിവസിപ്പിക്കും’

ന്യൂഡല്‍ഹി: ഡൽഹിയിൽ റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഫ്ളാറ്റുകൾ അനുവദിക്കാനുള്ള തീരുമാനത്തെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. “ഇത് ഒരു സുപ്രധാന തീരുമാനമാണ്, രാജ്യത്ത് അഭയം തേടിയവരെ ഇന്ത്യ എല്ലായ്പ്പോഴും സ്വാഗതം ചെയ്യുന്നു,” പുരി പറഞ്ഞു.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് റോഹിങ്ക്യൻ അഭയാർത്ഥികളെ ഫ്ളാറ്റുകളിൽ പുനരധിവസിപ്പിക്കാൻ തീരുമാനിച്ചത്. ക്യാമ്പിലുണ്ടായ തീപിടുത്തത്തെ തുടർന്ന് മദൻപൂർ ഖാദർ പ്രദേശത്ത് റോഹിങ്ക്യകളെ മാറ്റിപ്പാർപ്പിച്ച ടെന്‍റുകൾക്ക് ഡൽഹി സർക്കാർ പ്രതിമാസം ഏഴ് ലക്ഷം രൂപ വാടക വഹിക്കുന്നുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.