ജപ്പാനിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമെന്ന നേട്ടത്തിലേക്ക് ആർ ആർ ആർ
ജപ്പാനിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കി ആർആർആർ. രജനീകാന്തിന്‍റെ മുത്തു എന്ന 24 വർഷം പഴക്കമുള്ള ചിത്രത്തിൻ്റെ റെക്കോർഡാണു ഇതോടെ തകർന്നത്. ജപ്പാനിൽ നിന്ന് 24 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്.
രാം ചരൺ തേജ, ജൂനിയർ എൻടിആർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രാജമൗലിയുടെ ആർആർആർ കഴിഞ്ഞ ഒക്ടോബർ 21 നാണ് ജപ്പാനിൽ റിലീസ് ചെയ്തത്. റിലീസ് ദിവസം അഭിനേതാക്കളും അണിയറപ്രവർത്തകരും ജപ്പാനിൽ ഉണ്ടായിരുന്നു. ഇന്ത്യയിലേതിനു സമാനമായ പ്രതികരണമാണ് ജപ്പാനിലും ചിത്രത്തിന് ലഭിച്ചത്.
ജപ്പാനിലെ ആർആർആറിന്‍റെ ബോക്സ് ഓഫീസ് കളക്ഷൻ 403 ദശലക്ഷം യെൻ ആണ്. 55 ദിവസമെടുത്താണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. സിനിമ കാണാൻ 100 കിലോമീറ്ററിലധികം സഞ്ചരിച്ച പ്രേക്ഷകരുടെ ട്വീറ്റുകൾ ആർആർആർ ടീം അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ റീട്വീറ്റ് ചെയ്തിരുന്നു.