ഓസ്‌കറിൽ മത്സരിക്കാൻ ‘ആര്‍ആര്‍ആര്‍’
ജൂനിയര്‍ എന്‍.ടി.ആര്‍, രാം ചരണ്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ‘ആര്‍ആര്‍ആര്‍’ ഓസ്‌കര്‍ പുരസ്‌കാരത്തിന് മത്സരിക്കുന്നു. മികച്ച സിനിമ, സംവിധായകന്‍, നടന്‍ തുടങ്ങി 14 വിഭാഗങ്ങളില്‍ ചിത്രം മത്സരിക്കും. ‘ഫോര്‍ യുവര്‍ കണ്‍സിഡറേഷന്‍’ കാമ്പയിന്റെ ഭാഗമായാണ് അണിയറപ്രവര്‍ത്തകര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
പാന്‍ നളിന്‍ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം ‘ചെല്ലോ ഷോ’യാണ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. വിവേക് അഗ്‌നിഹോത്രിയുടെ ‘കശ്മീര്‍ ഫയല്‍സ്’, ‘ആര്‍ആര്‍ആര്‍’, എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് ‘ചെല്ലോ ഷോ’ ഓദ്യോഗികമായി ഓസ്‌കറിലേക്കെത്തിയത്.
‘ആര്‍ആര്‍ആറി’ന്റെ പൂര്‍ണനാമം ‘രൗദ്രം രണം രുധിരം’ എന്നാണ്. ഇന്ത്യന്‍ വിപ്ലവകാരികളായ അല്ലൂരി സീതാരാമ രാജു (ചരണ്‍), കൊമരം ഭീം (രാമ റാവു) എന്നിവരെക്കുറിച്ചും ബ്രിട്ടീഷ് രാജിനെതിരായ അവരുടെ പോരാട്ടത്തെയും കുറിച്ചുമുള്ള ഒരു സാങ്കല്‍പ്പിക കഥയാണിത്.